ന്യൂയോര്‍ക്ക് • പൊതുപരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹിലറി ക്ലിന്റനു ന്യുമോണിയ. കഴിഞ്ഞ ദിവസം 9/11 അനുസ്മരണത്തിനിടെയാണ് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലറിക്ക് (68) തലചുറ്റല്‍ അടക്കമുള്ള അസ്വസ്ഥതകള്‍ ഉണ്ടായത്. തുടര്‍ന്നു പരിപാടി അവസാനിപ്പിച്ച് മകളുടെ വസതിയിലേക്കു പോകുകയായിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നു കലിഫോര്‍ണിയയില്‍ നടത്താനിരുന്ന ധനസമാഹരണ പരിപാടി റദ്ദാക്കി.കലിഫോര്‍ണിയയിലെ പരിപാടിയില്‍ രണ്ടുദിവസം ഹിലറി പങ്കെടുക്കേണ്ടതായിരുന്നു. കുറച്ചുനാളായി ചുമയുണ്ടായിരുന്ന ഹിലറിക്കു ന്യുമോണിയ സ്ഥിരീകരിച്ചെന്നും തുടര്‍ന്ന് ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകള്‍ നല്‍കിയതായും പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.9/11 ചടങ്ങില്‍ പങ്കെടുക്കവേ നിര്‍ജലീകരണവും അമിത ചൂടും കാരണമാണ് അസ്വസ്ഥത ഉണ്ടായത്. കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ട ഹിലറിയെ കാറില്‍ എടുത്തുകയറ്റുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.