വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെതിരെ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അന്വേഷണം തുടങ്ങി. തന്ത്രപ്രധാനമായ വിവരങ്ങള്‍ അയയ്ക്കാനായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച സംഭവമാണ് എഫ്.ബി.ഐ അന്വേഷിക്കുന്നത്. വിഷയത്തില്‍ നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചിരുന്നതാണെങ്കിലും എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണങ്ങളെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. എഫ്.ബി.ഐ യുടെ നടപടിയെ ട്രംപ് സ്വാഗതം ചെയ്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-2013 കാലയളവിലാണ് രാജ്യത്തിന്റെ രഹസ്യ രേഖകള്‍ക്കായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചത്. ഇമെയില്‍ വിവാദത്തില്‍ ഹില്ലരി പിന്നീട് അമേരിക്കന്‍ ജനതയോട് മാപ്പ് ചോദിച്ചിരുന്നു. ഇക്കാര്യം നടന്നു എന്ന് വ്യക്തമായിരുന്നെങ്കിലും ഹില്ലരിക്കെതിരെ നടപടി എടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. കേസില്‍ വീണ്ടും അന്വേഷിക്കുകയാണെങ്കിലും ഇത് എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്നാണ് എഫ്.ബി.ഐ പറയുന്നത് നല്‍കുന്ന സൂചന. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഹിലരിയ്ക്കെതിരായ ആരോപണത്തില്‍ പുതിയ വികാസം ഉണ്ടായിരിക്കുന്നത്. എന്നാല്‍ അന്വേണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഹില്ലരി പ്രതികരിച്ചിട്ടില്ല. ട്രംപും ഹിലരിയും തമ്മിലുള്ള മത്സരം ഒപ്പത്തിനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് റിപ്പബ്ലിക്കന്‍ ക്യാമ്പുകള്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തകള്‍ വരുന്നത്.