ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 72 ശതമാനം പോളിംഗ് രേഖപ്പെടുത്തി.വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറുകളില്‍ 14 ശതമാനത്തോളം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വൈകീട്ട് നാലുമണിയോടെ 72 ശതമാനത്തിലേക്ക് പോളിംഗ് ഉയര്‍ന്നു.
വിവി പാറ്റ് മെഷീനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ അല്പനേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രി വീരഭദ്ര സിംഗ് ഷിംലയിലും കേന്ദ്ര മന്ത്രി ജെപി നദ്ദ ബിലാസ്പൂരിലും വോട്ട് രേഖപ്പെടുത്തി. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടപ്പില്‍ 68 നിയമസഭാ മണ്ഡലങ്ങളിലേക്കായി 337 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.