യോഗ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു

137

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ ദിശ പദ്ധതി പ്രകാരം ആണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ യോഗ ഇന്‍സ്ട്രക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള യോഗ ഇന്‍സ്ട്രക്ടര്‍മാര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ജൂലൈ 25നു മുന്‍പ് ജില്ലാ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പ്രായപരിധി 22 മുതല്‍ 50 വയസ് വരെ. 12,000 രൂപയാണ് വേതനം. പദ്ധതിയുടെ ഭാഗമായി ആകെ 30 മണിക്കൂറാണ് യോഗ പരിശീലിപ്പിക്കേണ്ടത്.

NO COMMENTS