പാറശാല : ബാങ്ക് ലോക്കറില്‍ നിന്ന് അമ്മയുടെ 30 പവന്‍ സ്വര്‍ണം കവര്‍ന്ന വളര്‍ത്തുമകളും ഭര്‍ത്താവും പിടിയില്‍. മുവോട്ട്കോണം ശ്രിശൈലത്തില്‍ ജയകുമാരിയുടെ മകള്‍ ശ്രിനയ(18), ഭര്‍ത്താവ് പനച്ചമുട് പാറവിള പുത്തന്‍വീട്ടില്‍ മത്സ്യ വില്പനക്കാരനായ ഷാലു(22) എന്നിവരാണ് അറസ്റ്റിലായത്.
പരശുവയ്ക്കല്‍ സഹകരണ ബാങ്കിലെ ജയകുമാരിയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 19ന് രാവിലെ കാമുകനൊപ്പം ബൈക്കിലെത്തിയാണ് ശ്രിനയ സ്വര്‍ണം എടുത്തതെന്നു പോലീസ് കണ്ടെത്തി. ഷാലുവുമൊത്ത് ശ്രിനയ വീടു വിട്ട ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വര്‍ണം ഷാലുവിന്റെ വീട്ടില്‍ നിന്നു പോലീസ് വീണ്ടെടുത്തു.
അമ്മ പുറത്തുനില്‍ക്കുന്നുവെന്ന വ്യാജേനയാണ് മകള്‍ ബാങ്ക് ലോക്കര്‍ തുറപ്പിച്ചത്. താക്കോല്‍ കൈവശമുള്ളതിനാലും പലതവണ മാതാവിനൊപ്പം ശ്രിനയ മുന്‍പു ബാങ്കിലെത്തിയിട്ടുള്ളതിനാലും ജീവനക്കാര്‍ സംശയം കൂടാതെ ലോക്കര്‍ തുറന്നു നല്‍കുകയായിരുന്നു.