ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വന്തം ജനനേന്ദ്രിയം മുറിച്ചു.

168

സിദ്ധാര്‍ത്ഥ് നഗര്‍: ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറിലെ പൊഗാര്‍ ഗ്രാമത്തിലെ അന്‍വറുല്‍ ഹസന്‍ (24) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വന്തം ജനനേന്ദ്രിയം മുറിച്ചത്. സംഭവം നടക്കുമ്പോൾ ഹസനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലൈംഗിക ബന്ധത്തിന് ഹസന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഭാര്യ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് രോക്ഷാകുലനായ ഹസന്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.ഇയാള്‍ ഗോരഖ്പുരിലെ ബാബ രാഗവ് ദാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഗുജറാത്തിലെ സൂറത്തിലാണ് ഹസന്‍ ജോലിചെയ്യുന്നത്. ഒരു വര്‍ഷം മുമ്പാണ് 20കാരിയുമായി ഹസന്റെ വിവാഹം നടന്നത്. രണ്ട് ദിവസം മുമ്ബാണ് ഹസന്‍ സൂറത്തില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയത്.യുവതി നിലത്ത് വീണ് കിടക്കുന്നതും ഹസന്‍ രക്തത്തില്‍ കുളിച്ചുനില്‍ക്കുന്നതും കാണാനിടയായ അയല്‍വാസികള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. ഹസനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.യുവതിയുടെ മൃതദേഹം പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഹസന്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ മകളെ സ്ത്രീധനത്തിന്റെ പേരില്‍ ദീര്‍ഘനാളായി ഹസന്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് ആരോപിക്കുന്നു. യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഹസനെതിരെ പോലീസ് കേസെടുത്തു.

NO COMMENTS