കോഴിക്കോട്: ഹിറ്റ്ലറും നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ ശ്രേണിയില്‍പ്പെട്ടവരാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫാസിസത്തിന്റെ വഴികള്‍ മോദിയിലേക്കും മോദിയില്‍ നിന്ന് പിണറായി വിജയനിലേക്കും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തെയും എതിര്‍ ശബ്‌ദത്തെയും ഇല്ലാതാക്കുന്ന നടപടികളാണ് മോദിയും പിണറായി വിജയനും സ്വീകരിക്കുന്നത്. വിമര്‍ശിച്ചാല്‍ ജയിലിലാകുന്ന സ്ഥിതിയാണുള്ളത്. അല്ലെങ്കില്‍ സി.ബി.ഐ പിറകെ വരും. പിണറായി വിജയനും എതിര്‍ അഭിപ്രായങ്ങളെ ഇഷ്‌ടമല്ല. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം പോലും ഒഴിവാക്കുന്നതിന് പിന്നില്‍ ഈ കാരണമാണെന്നും ചെന്നിത്തല ആരോപിച്ചു.