കാസറകോട് : സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് സാമൂഹ്യനീതി ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെ ട്രാന്‍സ്ജെ ന്‍ഡറുകള്‍ക്കായി ആരംഭിക്കുന്ന എച്ച്.ഐ.വി സീറോ സര്‍വൈലന്‍സ് സെന്ററുകളിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ സെക്ഷ്വല്‍ ഹെല്‍ത്ത് ഇന്റര്‍വെന്‍ഷന്‍ പ്രോജക്ട് നടപ്പാക്കി പരിചയമുള്ള എന്‍.ജി.ഒ കള്‍ക്ക് അവസരം. എറണാ കുളം, കാസര്‍കോട് ജില്ലകളിലാണ് സെന്ററുകള്‍.
അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബൈലോ, മുന്‍ വര്‍ഷങ്ങ ളില്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ പട്ടിക , കമ്മിറ്റി തീരുമാനം എന്നിവ സഹിതം ജനുവരി 15 നകം അപേക്ഷിക്കണം.
സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്, റ്റി.സി നമ്പര്‍ 17/13521, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471-2352258.