ന്യൂഡല്‍ഹി: ഇന്ത്യ ഹോക്കി വേള്‍ഡ് ലീഗ് സെമിയില്‍ കടന്നു. ബെല്‍ജിയത്തെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. നിശ്ചിത സമയത്ത് മത്സരം 3-3 എന്ന നിലയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു കടന്നത്. ഷൂട്ടൗട്ടില്‍ ഇന്ത്യ 3-2 എന്ന സ്കോറിന് വിജയം കൈവരിക്കുകയായിരുന്നു.