ക്വാലാലംപൂര്‍ : അസ്ലന്‍ ഷാ കപ്പ് ഫൈനലില്‍ കടക്കാനാകാതെ ഇന്ത്യ. അവസാന പൂള്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മലേഷ്യയോട് ഇന്ത്യ പരാജയപെട്ടു. ഇന്ത്യ പരാജയപ്പെട്ടതോടെ 23 വര്‍ഷത്തിനുശേഷം ബ്രിട്ടന്‍ ഫൈനലില്‍ പ്രവേശിച്ചു. ഓസ്ട്രേലിയയാണ് ഫൈനലില്‍ ബ്രിട്ടന്റെ എതിരാളി. ലഭിച്ച നാല് പെനാല്‍റ്റി കോര്‍ണറുകളും നഷ്ടപെടുത്തിയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ മലേഷ്യയെ ഒന്നിനെതിരെ ആറ് ഗോളിന് തകര്‍ത്തിരുന്നു. ന്യൂസീലന്‍ഡിനെതിരെ പ്ലേ ഓഫ് മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഇനി മൂന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിക്കു.