കല്‍പറ്റ: മഴ ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയിലെയും ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെയും പ്രൊഫഷണല്‍ കോളേജുകളും അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ ഹയര്‍സെക്കന്‍ഡറി, സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുകയില്ല.