വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

271

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന്‍ മലപ്പുറം നിലമ്പൂർ താലൂക്കിലെ പ്ര​ഫ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ എല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വ്യാ​ഴാ​ഴ്ച അവധിയായിരിക്കും. നാളെ നടത്താനിരുന്ന ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു.

വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വ്യാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അവധി ബാധകം. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ആയിരിക്കും. അംഗനവാടികള്‍ക്കും അവധി ബാധകമാണ്.

NO COMMENTS