തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒക്ടോബർ 21ന് നിയോജകമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഒക്ടോബർ 20,21 തീയതികളിൽ അവധിയായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.