തേനമൃത്; ലോക് ഡൗണില്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാര പദ്ധതിയുമായി സര്‍ക്കാര്‍

85

കാസറഗോഡ് : ലോക്ഡൗണ്‍ സമയത്ത് മൂന്ന് വയസ് മുതല്‍ ആറ് വയസുവരെയുള്ള കുഞ്ഞുങ്ങളുടെ പോഷക കുറവ് പരിഹരി ക്കുന്നതിനായി പുതിയ പദ്ധതി. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ തേനമൃത് ന്യൂട്രിബാറുകളിലൂടെ വിതരണം ആരംഭിച്ചു.

സ്ത്രികളുടേയും കുട്ടികളുടേയും പോഷക കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് ആരംഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ ന്യൂട്രി ബാറുകള്‍ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല.

സംസ്ഥാനത്തെ 14 ജില്ലകളിലേയുമായി 5532 കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി 1,15,000ല്‍പ്പരം ന്യൂട്രിബാറുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. കുട്ടികളിലെ അടിസ്ഥാന പോഷകാഹാര പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പകര്‍ച്ച വ്യാധികളെ നേരിടുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ പോഷക ബാറുകള്‍ രൂപപ്പെടുത്തിയത്. പോഷക സമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയബീന്‍സ്, മറ്റ് ധാന്യങ്ങള്‍, ശര്‍ക്കര തുടങ്ങി 12ഓളം ചേരുവകള്‍ ഉപയോഗിച്ചാണ് ന്യൂട്രിബാറുകളിലൂടെ പോഷകാഹാരം നിര്‍മ്മിക്കുന്നത്.

കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് അസോസിയേറ്റ് ഡീന് ഡോ. സി നാരായണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗം മേധാവി ഡോ. ഷാരോണ്‍സി.എല്‍, ഡോ.ലക്ഷ്മി പി.എസ് എന്നിവരടങ്ങിയ പോഷകാഹാര വിദഗ്ധരുടെ സംഘമാണ്ഉത്പന്നത്തിന്റെ രൂപകല്‍പ്പനയും മാര്‍ഗ്ഗരേഖയും തയ്യാറാക്കിയത്.

NO COMMENTS