ചണ്ഡീഗഢ്: ഗുര്‍മീത് റാം റഹീം സിങ്ങിന്‍റെ വിധി വന്ന ശേഷം നടന്ന കലാപങ്ങള്‍ക്ക് ഹണിപ്രീത് 1.25 കോടി രൂപ നല്‍കിയെന്ന്‍ ഹരിയാണ പൊലീസ്. റാം റഹീം സിങ്ങിന്‍റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കേസില്‍ വിധി പറയുന്നതിന് ദിവസങ്ങള്‍ മുമ്പാണ് ഹണിപ്രീത് പണം കൈമാറിയത്.
ഡേരയുടെ പഞ്ച്കുള ശാഖയുടെ തലവന്‍ ചംകാര്‍ സിങ്ങിനാണ് ഹണിപ്രീത് പണം നല്‍കിയത്.
ഗുര്‍മീതിന് ശിക്ഷ വിധിച്ചതിനു ശേഷമുണ്ടായ അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് ഈ പണം ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് രാകേഷ് കുമാര്‍.