ബെയ്ജിംഗ്: ചൈനയിലെ ഗുവാംഗ്ഡോംഗിലെ ഷോംഗ്ഷാംഗ് നഗരത്തില്‍ ഒരു കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കവേയാണ് പ്രമുഖ ഹോങ്കോംഗ് നടന് സൈമണ്‍ യാമിന് കുത്തേറ്റത് .അക്രമി വേദിയിലേക്ക് ഓടിക്കയറിയ സൈമണിന്റെ വയറ്റില്‍ കുത്തുകയും കൈയില്‍ മുറിവേല്പിക്കുകയും ചെയ്തു. അക്രമിയെ പിടികൂടി പോലീസിനു കൈമാറി. 64 വയസുകാരനായ സൈമണിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.