തിരുവനന്തപുരം: ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പിന്‍റെ സ്റ്റാളുകള്‍ വഴിയുള്ള പച്ചക്കറി വില്‍പ്പന പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്കായിരിക്കണമെന്ന് കൃഷിമന്ത്രി. ഇതുസംബന്ധിച്ച് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഹോര്‍ട്ടികോര്‍പ് എം.ഡിക്ക് നിര്‍ദേശം നല്‍കി. ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ് ചന്തകള്‍ വഴി പച്ചക്കറികള്‍ വിറ്റഴിക്കുക 30% കുറഞ്ഞ വിലയ്ക്കായിരിക്കും. മൊത്തക്കച്ചവടക്കാര്‍ പച്ചക്കറി സര്‍ക്കാര്‍ സംഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.മാര്‍ക്കറ്റ് വില കുറയുന്നത് അനുസരിച്ച് ഹോര്‍ട്ടികോര്‍പും ശ്രമിക്കുന്നുണ്ട്. മാര്‍ക്കറ്റ് വില നിരന്തരം നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സര്‍ക്കാര്‍ സംരംഭം പൊളിഞ്ഞുവെന്ന് വരുത്തിതീര്‍ക്കാനാണ് ചിലരുടെ ശ്രമം. ഒരുതരത്തിലും ഇത് അംഗീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു.