ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി കെ.പ്രതാപനെതിരെ വിജിലൻസ് അന്വേഷണം

235

തിരുവനന്തപുരം∙ ഹോർട്ടികോർപ്പ് മിഷനും കേരളാഫീഡ്സും അടക്കം കൃഷിവകുപ്പിന്റെ ആറ് സ്ഥാപനങ്ങളുടെ എംഡിയായിരുന്ന കെ.പ്രതാപനെതിരെ വിജിലൻസ് അന്വേഷണത്തിനു കൃഷിമന്ത്രിയുടെ ഉത്തരവ്. കഴിഞ്ഞ സർക്കാർ മുക്കിയ അന്വേഷണമാണു വീണ്ടും നടത്താൻ കൃഷി മന്ത്രി ഉത്തരവിട്ടത്. ത്വരിത പരിശോധനയിൽ പ്രതാപനെതിരെ നടപടിയെടുക്കാൻ വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ സർക്കാർ റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു.

ബിനാമി പേരുകളിൽ സ്ഥാപനങ്ങളുണ്ടാക്കി സർക്കാർ ഫണ്ട് തട്ടിയെടുത്തു, ഹോർട്ടി കോർപ്പിന്റെ ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചതിൽ ക്രമക്കേട്, കൃഷിഭവനുകളിലേക്കു നടീൽ വസ്തുക്കൾ വാങ്ങിയതിൽ അഴിമതി, കൃ·ഷി വകുപ്പിനു വന്ന കേന്ദ്രഫണ്ടിൽ ക്രമക്കേട്, വിത്തുസംഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങി പദവി ദുരുപയോഗങ്ങൾ വരെയുള്ള കുറ്റങ്ങളാണു വകുപ്പുതല അന്വേഷണത്തിലൂടെ പ്രതാപനെതിരെ കണ്ടെത്തിയിരിക്കുന്നത്.

ഇതനുസരിച്ചാണ് അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തത്. ഹോർട്ടികൾച്ചറൽ മിഷൻ, ഹോർട്ടി കോർപ്പ്, കേരഫെഡ്, പ്രോജക്ട് പ്ലാനിങ്, തുടങ്ങി കൃഷി വകുപ്പിന്റെ കീഴിലുള്ള ആറ് സുപ്രധാന സ്ഥാപനങ്ങളുടെ എംഡിയായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രതാപനെതിരെ 2015ലും 2016ലും വിജിലൻസ് ത്വരിത പരിശോധന നടത്തി നടപടിയെടുക്കണമെന്നു രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി വേണ്ടെന്ന നിലപാടായിരുന്നു അന്നത്തെ കൃഷി മന്ത്രിയുടേത്.

സർക്കാരിന്റ ഉന്നം.

NO COMMENTS

LEAVE A REPLY