കാസറഗോഡ് : ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹോസ്ദുര്‍ഗ്ഗ് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നടക്കും. അദാലത്തിലേക്ക് ആഗസ്റ്റ് 20 രാത്രി 12 വരെ പരാതികള്‍ നല്‍കാം. കുടിവെള്ളം, വൈദ്യുതി, പെന്‍ഷന്‍, തദ്ദേശ സ്വയംഭരണം, ആരോഗ്യ വകുപ്പ് എന്നീ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.
സി എം ഡി ആര്‍ എഫ് ചികിത്സാ സഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍ ആര്‍ എം കേസുകള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, പട്ടയത്തിനുള്ള അപേക്ഷ എന്നിവ അദാല ത്തിലേക്ക് പരിഗണിക്കുന്നതല്ല. www.editsrict.kerala.gov.in ലൂടെയും അക്ഷയ സെന്ററുകള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്