വീട്ടമ്മയെയും മക്കളെയും സാമൂഹിക വിരുദ്ധര്‍ വീടുകയറി അക്രമിച്ചു

228

തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടമ്മയെയും മക്കളെയും സാമൂഹിക വിരുദ്ധര്‍ വീടുകയറി അക്രമിച്ചു. വീട്ടുപകരണങ്ങള്‍ തര്‍ക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. മദ്യപിക്കാന്‍ വീട്ടില്‍ നിന്നും വെള്ളം കൊടുക്കാത്തതാണ് സംഘത്തെ പ്രൊകോപിച്ചതെന്ന് വീട്ടമ്മ പറയുന്നു. ബാലരാമപുരം സ്വദേശി സന്ധ്യയെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. അയല്‍വാസിയായ യുവാവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നാണ് വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് സന്ധ്യയും മക്കളെയും മര്‍ദ്ദിക്കുകയും വീട് തീവച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതുവെന്നാണ് പരാതി. വീട്ടുപകരണങ്ങളും ബൈക്കും തയ്യല്‍മെഷീനും അക്രമിസംഘം നശിപ്പിച്ചു. മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതിയുമായി ബാലരാമപുരം പൊലീസിനെ സമീച്ചുവെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. വീട്ടിലേക്ക് പോകാന്‍ ഭയമായതിനാല്‍ സന്ധ്യും മക്കളും ഇന്നലെ രാത്രയില്‍ പൊലീസ് സ്‌റ്റേഷന്‍ വരാന്തയിലാണ് കഴിഞ്ഞത്. പിന്നീട് വനിതാ സെല്ലിലും നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കും പരാതി നല്‍കി. പരാതി ലഭിച്ചിട്ടും നേരിട്ടെത്തി അന്വേഷണം നടത്തുമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.

NO COMMENTS

LEAVE A REPLY