തിരൂരില്‍ രണ്ടുവയസുകാരിക്ക് ചികില്‍സ നിഷേധിചു

200

തിരൂര്‍ ചെമ്പ്ര സ്വദേശിനി ഉഷ വിജേഷാണ് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് രണ്ടു വയസുകാരി ദേവപൂജയെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജന്മനാ ആരോഗ്യക്കുറവുള്ള കുഞ്ഞ് രാവിലെ മുതല്‍ കണ്ണുപോലും തുറക്കാനാവാതെ തളര്‍ന്ന അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തില്‍ തിരൂര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്‌ടര്‍ പരിശോധിക്കാന്‍ കൂട്ടാക്കിയില്ലെന്നും വരിയില്‍നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. തുടര്‍ന്ന് ഉഷ കുഞ്ഞുമായി സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഈ കുടുംബം. ഇക്കാര്യത്തില് പരാതി കിട്ടിയാല്‍ അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമര്‍ ഫാറൂഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY