ആശുപത്രിയില്‍ സ്ട്രെച്ചര്‍ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് മകന്‍റെ ഭാര്യയെ വൃദ്ധന്‍ ചുമലിലേന്തി നടന്നു

223

വാരണാസി: ആശുപത്രിയില്‍ സ്ട്രെച്ചര്‍ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് മകന്‍റെ ഭാര്യയെ വൃദ്ധന്‍ ചുമലിലേന്തി നടന്നു. മിര്‍സാപൂരിലാണ് സംഭവം. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ യുവതിക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയും കുഞ്ഞും മരിച്ചു. അന്‍ഷു പാണ്ഡെ (25) എന്ന യുവതിയാണ് മരിച്ചത്.സെപ്റ്റംബര്‍ 4ന് ആണ് അന്‍ഷുവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കൃത്യസമയത്ത് പരിചരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് അന്‍ഷുവിന്‍റെ ഭര്‍തൃപിതാവ് കപൂര്‍ചന്ദ് പാണ്ഡെ ആരോപിച്ചു. ആശുപത്രിയില്‍ എത്തി അഞ്ച് മണിക്കൂറോളം ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും കപൂര്‍ചന്ദ് ആരോപിച്ച.ഇതേതുടര്‍ന്ന് അന്‍ഷുവിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ജില്ലാ ആശുപത്രിയിലേക്ക് തന്നെ തിരികെ കൊണ്ടു പോകാനായിരുന്നു സ്വകാരല്‍ ആശുപത്രി അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം. ഇതുപ്രകാരം അന്‍ഷുവിനെ തിരികെ എത്തിച്ചപ്പോഴാണ് സ്ട്രെക്ചര്‍ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന ഭര്‍തൃപിതാവിന് അവരെ എടുക്കേണ്ടി വന്നത്.

NO COMMENTS

LEAVE A REPLY