ഹോട്ടലുകളില്‍ ബില്ലിനൊപ്പം ആവശ്യപ്പെടുന്ന സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

216

ന്യൂഡല്‍ഹി: ഭക്ഷണശാലകള്‍ ബില്ലിനൊപ്പം ആവശ്യപ്പെടുന്ന സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംതൃപ്തനല്ലെങ്കില്‍ ഉപഭോക്താവിന് സര്‍വീസ് ചാര്‍ജ് നല്‍കാതിരിക്കാം. ഇക്കാര്യം ഹോട്ടലുകളില്‍ വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ഉപഭോക്തൃകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ഹോട്ടലുകള്‍ പലതും ടിപ്പ് സ്വീകരിക്കുന്നതിന് പകരം സര്‍വീസ് ചാര്‍ജ് എന്നനിലയില്‍തന്നെ പണം ആവശ്യപ്പെടുന്നുവെന്നാണ് പരാതി. ഭക്ഷണത്തിന്റെ വിലയുടെ അഞ്ച് മുതല്‍ 20 ശതമാനംവരെ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി ആശയവിനിമയം നടത്തിയശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

NO COMMENTS

LEAVE A REPLY