തിരുവനന്തപുരം: കേരളത്തിൽ താൻ പങ്കെടുക്കുന്ന പരിപാടികൾ എങ്ങനെയാണ് ഇത് വലിയ വിവാദമാകുന്നതെന്ന് മനസിലാകു ന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ, കോൺഗ്രസ് വേദികളിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്ന തെന്നും തരൂർ പറഞ്ഞു.
കേരള പഠനം സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 14 വർഷമായി പാർട്ടിയിലെ ഒരു ഗ്രൂപ്പിലും താൻ ഉണ്ടായിട്ടില്ല. ഇതുവരെ ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുത്തിട്ടുമില്ല. ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും പോകുന്നില്ല. എല്ലാവരേയും കോൺഗ്രസുകാരായാണ് കാണുന്നത്. 20 വർഷം യു.എന്നിൽ പ്രവർത്തിച്ചശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. ഇതാണ് തന്റെ അവസാന പ്രൊഫഷൻ ഇനി മുഴുവൻ സമയ ജോലി രാഷ്ട്രീയമാണെന്നും അടുത്ത തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി തരൂർ പറഞ്ഞു.
തന്റെ മൂല്യങ്ങളിലോ വിശ്വാസങ്ങളിലോ സംസാരത്തിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് സേവനം ചെയ്യണമെന്നതാണ് ആഗ്രഹം നാടിന്റെ ഭാവിയെക്കുറിച്ച് ചില ചിന്തകളുണ്ട്. ഇതെല്ലാം കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിലും താൻ സംസാരിച്ച വിഷയമാണെന്നും തരൂർ പറഞ്ഞു.
രണ്ട് കോൺഗ്രസ് എംപിമാർ കോൺഗ്രസ് വേദിയിൽ കോൺഗ്രസിന് അനുകൂലമായ വിഷയങ്ങളെ കുറിച്ച് കോൺഗ്രസിന്റെ ഭാഷയിൽ പ്രഭാഷണം നടത്തിയാൽ അതിൽ എന്താണ് വിവാദമെന്നും തരൂർ ചോദിച്ചു. ക്ഷണം കിട്ടിയ പരിപാടികൾക്കാണ് താൻ പങ്കെടുക്കുന്നതെന്ന് പറഞ്ഞ തരൂർ, പാർട്ടി അനുകൂല സംഘടനകളുടെ ക്ഷണങ്ങൾ ഒഴിവാക്കുകയാണോ വേണ്ടതെന്നും ചോദിച്ചു. ഇത്തരം പ്രസംഗങ്ങൾ എല്ലാ വർഷവും നടത്താറുണ്ട്. ഇപ്പോൾ മാത്രമാണ് വിവാദം സമയമുള്ളപ്പോൾ ഒറ്റ കക്ഷണവും ഒഴിവാക്കിയിട്ടില്ല. മലബാർ ഭാഗത്തേക്ക് ഏറെനാളായി താൻ വന്നിട്ടില്ലെന്ന് കുറൾ പാതി പറഞ്ഞിരുന്നു.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വേളയിൽ മലബാറിലേക്ക് ക്ഷണം: കൂടുതലായി വന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇവിടങ്ങളിലേക്കെത്തിയത്. പല ജില്ലകളിലും ഇത്തരം പരിപാടികളിലെല്ലാം മുമ്പും പങ്കെടുത്തിട്ടുണ്ട്. ഇനിയും നടന്നു തുടങ്ങും അത് മറ്റാരുടെയും ബിസിനസ് അല്ലെന്നും വിമർശനങ്ങൾക്ക് മറുപടിയായി തരൂർ പറഞ്ഞു.