ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന് വീടാക്രമണത്തിലേക്ക്. പൊലീസ് 15 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു.

234

ഓയൂര്‍: ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ തര്‍ക്കം വീടാക്രമണത്തിലേക്ക്. ഗ്രൂപ്പ് അഡ്മിന്‍മാരില്‍ ഒരാളുടെ ബന്ധുവിന്‍റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഗുണ്ടാസംഘം വാള്‍ ചുഴറ്റുകയും മാരകായുധങ്ങള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ആയുധങ്ങള്‍ സഹിതം 15 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പോലീസ് പറയുന്നത് :
ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പാണ് പ്രണയമഴ. ഇതിന്‍റെ അഡ്മിന്‍മാരായിരുന്നു ഒന്നാം പ്രതി രാഹുലും സുഹൃത്തായ മുളയറച്ചാല്‍ തേമ്പാംവിള ചിറവട്ടികോണത്തു വീട്ടില്‍ നൗഷാദും. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു ഗ്രൂപ്പില്‍ നിന്നു രാഹുലിനെ നിഷാദ് ഒഴിവാക്കുകയും ഇതു ഫോണില്‍ ചോദ്യം ചെയ്ത സുഹൃത്തായ പ്രജീഷിനെ അസഭ്യം പറയുകയും ചെയ്തു.

NO COMMENTS