മുംബൈ :പതിമൂന്ന് പേരുടെ ജീവനെടുത്തെന്നാരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ വെടിവച്ചുകൊന്ന നരഭോജിക്കടുവ അവ്നി’യുടെ കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തി. കാട്ടില്‍ നിന്നും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കടുവക്കുഞ്ഞുങ്ങളെ പുനരധിവസിപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ആറു വയസ്സുണ്ടായിരുന്ന അവ്‌നി 10 മാസം പ്രായമുള്ള രണ്ടു കടുവക്കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു.
കടുവയെ വെടിവച്ചുക്കൊന്ന സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.അവ്‌നിയെ കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര വനംമന്ത്രി സുധീര്‍ മുന്‍ഗന്‍തിവാറിനെ പുറത്താക്കണമെന്നു കേന്ദ്രമന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.അവ്നിയെ കൊല്ലാനുള്ള തീരുമാനമെടുത്തതിനെതിരെ രാഷ്ട്രപതിക്കു വരെ അപേക്ഷ പോയിരുന്നു. എന്നാല്‍ കടുവ അതീവ അപകടകാരിയാണെന്ന വാദവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്.