ഇന്ത്യന്‍ ക്രിക്കറ്ര് ടീം നായകന്‍ വിരാട് കൊഹ്ലിക്ക് ബിസിസി താക്കീത് നല്‍കി.

391

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്ര് ടീം നായകന്‍ വിരാട് കൊഹ്ലിക്ക്
ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയാണ് താക്കീത് നല്‍കിയത് .ഇന്ത്യന്‍ താരങ്ങളേക്കാള്‍ വിദേശതാരങ്ങളെയാണ് ഇഷ്ടമെന്ന് മെസേജ് അയച്ച ആരാധകനോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ട കൊഹ്ലിയുടെ പരാമര്‍ശത്തിനെതിരെയാണ് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി രംഗത്തെത്തിയത്.

മാധ്യമങ്ങളുമായും പൊതുജനങ്ങളുമായുമുള്ള ഇടപെടലില്‍ ശ്രദ്ധ പുലര്‍ത്താനും കുറച്ചുകൂടി എളിമയോടുകൂടി പെരുമാറാനും ബി.സി.സി.ഐ കൊഹ്ലിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

NO COMMENTS