മുംബൈ: ശ്രേഷ്ഠമായ ഒരു കരിയറിന് ഗംഭീറിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഒരു സവിശേഷ പ്രതിഭയാണെന്നും അനീണ്ട തുകൊണ്ടുതന്നെയാണ് ലോക കപ്പില്‍ ഒരു ‘ഗംഭീര’ വിജയം നല്‍കാന്‍ കഴിഞ്ഞതെന്നും സച്ചില്‍ പറഞ്ഞു. നപ്പിയറില്‍ താങ്കള്‍ക്കൊപ്പം ബാറ്റ് ചെയ്യാന്‍ സാധിച്ചത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള രണ്ടാം ഇന്നിംഗ്‌സ് ആസ്വദിക്കുക എന്നാണ് സച്ചില്‍ ട്വിറ്ററില്‍ കുറിച്ചത്.
താരം വിരമിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ഗംഭീറിന് ആശംസാപ്രവാഹമാണ്.
ഇന്ത്യക്ക് 2007 ടി20 ലോകകപ്പ്, 2011 ഏകദിന കിരീടങ്ങള്‍ സമ്മാനിച്ച താരമാണ് 37 കാരനായ ഗംഭീര്‍. ടെസ്റ്റ്- ടി20 റാങ്കിംഗുകളില്‍ ഒന്നാം നമ്ബര്‍ ബാറ്റ്‌സ്മാനായിരുന്നിട്ടും ഗംഭീറിന് ഫോം നിലനിര്‍ത്താനായില്ല. രാജ്യാന്തര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാന മത്സരം കളിച്ചത്. 2016ലായിരുന്നു ഇത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്ബാദ്യം.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റിലൂടെയാണ് ഗംഭീറിന് ആശംസ കൈമാറിയത്.