തിരുവനന്തപുരത്ത് തീരദേശങ്ങളിൽ കടലാക്രമണങ്ങളിൽപെട്ട് ക്യാമ്പുകളിൽ കഴിയുന്ന മത്സ്യ തൊഴിലാളികൾ ഉൾപെടെയുള്ളവരെ യു.എസ്.പി.എഫ് ചെയർമാൻ ഡോ. ഉബൈസ് സൈനുലബ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
വളരെ പരിതാപകരമായ അവസ്ഥയിലുടെയാണ് മത്സ്യബന്ധന മേഘലയിൽ പണിയെടുക്കുന്നവർ ഈ ലോക്ഡൗൺ കാലത്ത് കഴിഞ്ഞ് പോകുന്നത് അതുനിടയിലാണ് കടലാക്രമണവും കടൽ ക്ഷോഭവും കാരണം വീടുകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ട് കണ്ണുനീരിലായ ഒരു സമൂഹം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം ഉൾപെടെ സന്നദ്ധ സംഘടനകൾ അവർക്ക് കഴിയുന്നത് പോലെ എത്തിക്കുന്നുണ്ടെന്ങ്കിലും അത് ആവശ്യത്തിൻ മതിയായതല്ല സർക്കാരിന്റെ ശ്രദ്ധയും വിവിധ വകുപ്പുകളുടെ സംയോജനം കൂടുതൽ ഇൗ മേഘലയിൽ എത്തേണ്ടത്തുണ്ട്.ക്യാമ്പുകളിൽ ഇപ്പോൾ ഇവർ ദുരിത ജീവിതം നയിക്കുകയാണ്. വലിയ തുറയിലെ എൽ.പി സ്കൂളിലുള്ള ക്യാമ്പിലെ ഇടുങ്ങിയ ക്ലാസ്സ് മുറിയിൽ ആറു കുടുംബങ്ങളിൽ കുട്ടികളും മുതിർന്നവരും ഉൾപെടെ പതിനെട്ടു പേർ തിങ്ങി പാർക്കുന്നത് ശ്രദ്ധയിൽ പെട്ടു. വലിയ തുറയിലേ അങ്കണവാടിയിലെ ക്യാമ്പിലും 17 കുടുംബങ്ങൾ താമസിക്കുന്നു എന്നാൽ ഒരു വർഷത്തിലേറെയായി അങ്കണവാടിയുടെ വരാന്തയിൽ കഴിയുന്ന വൃദ്ധ ദമ്പതികളെയും കാണാം. ഇപ്പൊൾ തകർച്ചയിലുള്ള കടൽ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ക്യാമ്പിൽ 80 കുടുംബങ്ങളാണ് താമസിക്കുന്നത്.
ഒരു ദിവസത്തെ ഭക്ഷണത്തിന് രണ്ടു നേരമെങ്കിലും 50 കിലോ അരി വേണ്ടിടത്ത് മൂന്ന് ദിവസത്തിൽ ഒരിക്കൽ ഒരു ചാക്ക് അരിയാണ് വില്ലേജ് ഓഫീസ് മുകാന്തരം ലഭിക്കുന്നത്. ക്യാമ്പിൽ കഴിയുന്നവർക്ക് മതിയായ ഭക്ഷ്യ വസ്തുക്കളും താത്കാലിക പാർപിടങ്ങൾ ഉൾപെടെയുള്ള കാര്യങ്ങളിൽ ഗവൺമെന്റ് കൂടുതൽ ശ്രദ്ധ ചെലുതേണ്ടത്തുണ്ട് എന്ന് യു.എസ്.പി.എഫ് ടീം അംഗങ്ങൾ വിലയിരുത്തി. യു.എസ്.പി.എഫ് സെക്രട്ടറി ആയ മിനി മോഹനെ തീരദേശ മേഘലയിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് കൈതാങ്ങായിമാറുവാനും അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപെടുവാനും ദൈനംതിന ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിലേക്ക് വേണ്ടി യു.എസ്.പി.എഫ് ഡയറക്ടർറായി നിയമിച്ചു. ഭക്ഷണവും വസ്ത്രവും കിടക്കകളും താൽകാലിക പാർപിടങ്ങളും ഒരുക്കികൊടുകുന്നതിന് യു.എസ്.പി.എഫ് ശ്രദ്ധചെലുത്തും എന്നും അദ്ദേഹം അടങ്ങിയ വിധക്ത സംഘം പറഞ്ഞു. ഇൗ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ അതികൃത്തരുടെ ശ്രദ്ധയിൽ പെടുതുന്നതിലേക്കായി ജില്ലാ ഭരണാധികാരികൾ മുതൽ എം.എൽ.എ, എം.പി, വകുപ്പ് മന്ത്രിമാർ, മുഖ്യമന്ത്രി, പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപികുകയോ, കത്തുകൾ അയക്കുകയോ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെല്ലി ജെ മോരയിസ്, മിനി മോഹൻ, യു.എസ്.പി.എഫ് ട്രേഷററർ മുഹ്സിൻ തുടങ്ങിയ സംഘമാണ് സന്ദർശിച്ചത്. തീർച്ചയായും തീരദേശ മേഘലയിൽ ജീവിക്കുന്നവരുടെ കാര്യത്തിൽ സർകാർ അടിയന്തരമായി ഇടപെട്ട് അവർക്ക് മാനസികമായും സാമ്പത്തികമായി ഉണ്ടായ നഷ്ടതെ അതിജെയികുന്ന തരത്തിൽ അവരെ ശക്തിപ്പെടുത്തേണ്ട തുണ്ട് എന്നും വിലയിരുത്തുകയുണ്ടായി.വരും ദിവസങ്ങളിൽ തീരദേശ മേഘലയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി കൂടി പ്രവർത്തിക്കുവാൻ യു.എസ്.പി.എഫ് ടീം രൂപീകരിക്കുമെന്ന് യു.എസ്.പി.എഫ് ചെയർമാൻ അറിയിച്ചു. കൊച്ചിയിലെ ചെല്ലാനം ഉൾപെടെയുള്ള ഇടങ്ങളിൽ യു.എസ്.പി.എഫ് കോർഡിനേറ്റർമാർ നേരത്തെ നടത്തിയ സന്ദർശനത്തിൽ അവിടെ മതിയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ചെയർമാൻ തീരദേശ മേഘല സന്ദർശിച്ചത്.
റിപ്പോർട്ട് ചെയ്തത്
മുഹ്സിന