മനുഷ്യാവകാശ പ്രവർത്തകൻ ഡോ: ഉബൈസ് സൈനുലബ്ദ്ധീൻ പ്രവാസികളോട് സംവദിക്കുന്നു.

92

ഒരു സമകാലിക വീക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി, മനുഷ്യാവകാശ പ്രവർത്തകൻ ഡോ: ഉബൈസ് സൈനുലബ്ദ്ധീൻ പ്രവാസികളോട് സംവദിക്കുന്നു.ഏപ്രിൽ 9 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ ( WPMA ) ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം സംസാരിക്കുന്നത് .ആംനെസ്റ്റി ഇന്റർനാഷനലിന്റെ ആജീവനാന്ത അംഗമായ ഡോ : ഉബൈസ് ലോകമറിയുന്ന സ്വതന്ത്ര മനുഷ്യാവകാശ പ്രവർത്തകനാണ്

1988 മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള റോഹിങ്ക്യൻ അഭ്യർത്ഥികളുടെ അവകാശങ്ങൾക്കായി മുന്നിരയിൽ നിന്നു പോരാടുന്ന അദ്ദേഹം,2019 ൽ ഡോ : എ പി ജെ അബ്‌ദുൾകലാം അവാര്ഡിന് അർഹനായി . കൂടാതെ ലോകജനതയുടെ ഒരുപിടി അവാർഡുകളും ആദരവുകളും ഏറ്റുവാങ്ങി . .

ഡോ: ഉബൈസ് സൈനുലബ്ദ്ധീൻ. ഗ്ലോബൽ സിറ്റിസൺഷിപ് യൂണിയൻറെ റീജണൽ കോർഡിനേറ്ററും “ഉബൈസ് സൈനുലബ്ദ്ധീൻ പീസ് ഫൗണ്ടേഷൻ്റെ” ചെയർമാനും ഫൗണ്ടറും, എന്നും അഭയാർഥികളുടെ സ്വരമായി നിലകൊള്ളുന്നയാളും കൂടിയായാണ് അദ്ദേഹം .
വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലൂടെ സംവദിക്കുന്നതിന് സാക്ഷ്യംവഹിക്കുവാൻ ലോകത്തിലെ എല്ലാ പ്രവാസികളോടും അദ്ദേഹം അഭ്യർത്ഥിച്ചു .

NO COMMENTS