തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് ഇന്ന് സന്ദര്‍ശിക്കും. സംഘര്‍ഷത്തില്‍ തകര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വീടും അക്രമത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകരെയും സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാനാണ് കമ്മീഷന്റെ തീരുമാനം. ബി.ജെ.പി ഓഫീസ് അക്രമിച്ച ദിവസം സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാജേഷിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും കേസിന്റെ രേഖകളും ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. രാജേഷിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, സംഭവത്തിന്റെ സാക്ഷികള്‍ എന്നിവരുടെ മൊഴിയും പ്രത്യേകസംഘം രേഖപ്പെടുത്തും.