ന്യൂഡല്‍ഹി: തമിഴ്നാട്-കര്‍ണാടക സര്‍ക്കാരുകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലുമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ്.ഇരു സംസ്ഥാനങ്ങളും പ്രശ്നം കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന് കാണിച്ചാണ് നോട്ടീസ്. കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കര്‍ണാടകത്തിലുമുണ്ടായ പ്രതിഷേധത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടായെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ സുപ്രീംകോടതി ഇരു സംസ്ഥാനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങളെ നിയമം കൈയ്യിലെടുക്കാന്‍ അനുവദിക്കരുതെന്നും പ്രശ്നപരിഹാരത്തിന് പകരം ബന്ദും മറ്റ് പ്രതിഷേധ പ്രകടനങ്ങളും നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.