നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥികളെ വസ്ത്രമഴിച്ച്‌ പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

258

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥികളെ വസ്ത്രമഴിച്ച്‌ പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരീക്ഷക്കിടെ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. സി ബി എസ് ഇ പ്രാദേശിക ഡയറക്ടര്‍ വിശദീകരണം നല്‍കണം. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തു.
കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ രാവിലെ 8.30ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്ബ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ പരിശോധിക്കുകയായിരുന്നു്. തുടര്‍ന്ന് ഡ്രസ് കോഡിന്റെ പേരില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായുള്ള നടപടികളേ സ്വീകരിച്ചുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.

NO COMMENTS

LEAVE A REPLY