ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടന്ന ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. നടപടിയെ കുറിച്ച് എട്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ അതിക്രമങ്ങള്‍ക്ക് വിധേയമാകുന്ന സാഹചര്യത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ദാദ്രി സംഭവം മുതല്‍ ഗുജറാത്തിലെ ഉനവരെ ഗോ സംരക്ഷണത്തിന്റെ പേരില്‍ നടന്ന അമ്ബതോളം അതിക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചിട്ടുള്ളത്.മലയാളി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.