ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ ക്രമിനല്‍ കുറ്റവാളിക്കെതിരായ സമര സന്ദേശമാണ് മനുഷ്യ മഹാശൃംഖല – എം എ ബേബി

139

തിരുവനന്തപുരം : ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ ക്രമിനല്‍ കുറ്റവാളി ക്കെതി രായ സമര സന്ദേശമാണ് മനുഷ്യ മഹാ ശൃംഖലയെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ മനുഷ്യമഹാശൃംഖലയില്‍ ആദ്യ കണ്ണിയായശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ബഹുജന സംഗമമാണിതെന്നും മത സാമുദായിക നേതാക്കളും സാംസ്‌കാരിക നായകരും ആബാലവൃദ്ധം ജനങ്ങളും കൈകോര്‍ത്ത സമരമാണിതെന്നും. ഇന്ത്യയുടെ ചരിത്രത്തില്‍ അത്യന്തം ആവേശകരമായ അധ്യായമാണ് ജനങ്ങള്‍ കൈകോര്‍ത്തുപിടിച്ച്‌ രചിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ജനങ്ങളെ വിഭജിക്കാനും ഒറ്റപ്പെടുത്താനുമുള്ള വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ നല്‍കിയ സമരസന്ദേശമാണിത്. രാജ്യം അത്യന്തം അപകടത്തിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ തെരുവിലിറങ്ങി പോരാടുന്ന യുവാക്കളും വിദ്യാര്‍ഥികളുമെല്ലാമാണ് പ്രതീക്ഷ പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS