തന്നെ നാണംകെടുത്തിയിട്ടാണ് അവർ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നൽകിയത് ; പത്മജ വേണുഗോപാൽ

38

ന്യൂഡൽഹി:തന്നെ നാണംകെടുത്തിയിട്ടാണ് അവർ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നൽകിയതെന്ന് ബി.ജെ.പി. പ്രവേശനത്തി ൽ സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ എം.പിയുടെ വിമർശ നങ്ങൾ തള്ളി പത്മജ വേണുഗോപാൽ.

അർഹമായ പരിഗണനയാണ് തന്നതെന്ന് പറയുമ്പോൾ ചിരിയാണ് വരുന്നത്. നേരിട്ട് ഏറ്റുമുട്ടിയ എൽഡി എഫിനു പോലും പിതാവ് കെ. കരുണാകരൻ കൈകൊടുത്തിട്ടുണ്ട്. താൻ കെ. മുരളീ ധരനെപ്പോലെ പല പാർട്ടിയിൽ പോയി വന്ന ആളല്ലെന്നും അവർ പറഞ്ഞു.എത്രമാത്രം എന്നെ നടത്തി, നാണംകെടുത്തിയിട്ടാണ് ഇവർ പറയുന്നതെല്ലാം തന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, വൈസ് പ്രസിഡ ന്റായ തന്നെ എക്സിക്യൂട്ടീവിലേക്ക് തരംതാഴ്ത്തി. നേതൃത്വത്തിലുള്ള ഒരാളെക്കുറിച്ച് പരാതിപ്പെ ട്ടത് അവർക്ക് പിടിച്ചില്ല. തൃശ്ശൂരിൽ ഒരു പോസ്റ്റർവെച്ചാൽ പോലും പത്മജയുണ്ടാവില്ല. ഞാൻ രാഷ്ട്രീയത്തിൽ ഇല്ലേ യെന്ന് ആളുകൾ ചോദിച്ചുതുടങ്ങി.

കോൺഗ്രസിൽ നിൽക്കേണ്ടെന്ന തീരുമാനം കഴിഞ്ഞ തിരഞ്ഞെടുപ്പോടെ എടുത്തിരുന്നു. ബിജെപിയുമായി അടുത്തിടെയാണ് സംസാരിച്ചത്.

NO COMMENTS

LEAVE A REPLY