നൂറുദിന കർമപരിപാടികൾക്ക് തുടക്കം ; 13,013 കോടി രൂപയുടെ പദ്ധതികൾ

30

തിരുവനന്തപുരം എൽ ഡി എഫ് സർക്കാറിന്റെ നാലാമത്തെ നൂറുദിന കർമപരിപാടികൾക്ക് തുടക്കം. സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 22വരെ നടപ്പാക്കുന്ന പരിപാടിയിൽ 47 വകുപ്പിൽ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. 1070 പദ്ധതിയാണ് ഉള്ളത്.

2,59,384 തൊഴിലവസരം സൃഷ്ടിക്കലും ലക്ഷ്യമിടുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം പ്രത്യേകം ശ്രദ്ധി ക്കേണ്ട മേഖലകൾ ഉൾപ്പെടുത്തിയാണ് കർമപരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉപജീവനത്തിനും പശ്ചാത്തല വികസനത്തിനുമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

706 പദ്ധതി പൂർത്തിയാക്കി ഉദ്ഘാടനംചെയ്യും. 364 പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടത്തും. 761.93 കോടി ചെലവിൽ നിർമിച്ച 63 റോഡ്, 28.28 കോടിയുടെ 11 കെട്ടിടം, 90.91 കോടിയുടെ ഒമ്പത് പാലം ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 437.21 രൂപ വകയിരുത്തിയ 24 റോഡ്, 81.74 കോടിയുടെ 17 കെട്ടിടം, 77.94 കോടിയുടെ ഒമ്പത് പാലം എന്നിവയുടെ നിർമാണോദ്ഘാടനവും നടക്കും. 30,000 പട്ടയം വിതരണം ചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസ് പൂർത്തിയാക്കും. 29 സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമാണോദ് ഘാടനം നടത്തും. 456 റേഷൻകടകൂടി നവീകരിക്കും.

അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ മുതലായവ ലാഭമെടുക്കാതെ കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി നൽകും.ലൈഫ് മിഷനിൽ 10,000 വീട് കൈമാറും. കോട്ടയത്ത് അക്ഷരടൂറിസം ഹബ്ബ്, തിരുവനന്തപുരത്ത് സോളാർ സിറ്റി. പൂജപ്പുരയിൽ വനിതാ പോളിടെക്നിക്, മുഴപ്പിലങ്ങാട് -ധർമടം ബീച്ച് വികസനം, ശ്രീനാരായണ ഗുരു ഡിജിറ്റൽ മ്യൂസിയം. 250 എംപിഐ ഫ്രാഞ്ചൈസി ഔട്ട്ലറ്റുകൾ എന്നിവ പൂർത്തിയാക്കുകയോ തുടക്കംകുറിക്കുകയോ ചെയ്യും.

കൂടുതൽ വിവരങ്ങളും പുരോഗതിയും https://100days.kerala.gov.in എന്നവെബ്സൈറ്റിൽ

NO COMMENTS

LEAVE A REPLY