ബുദാപോസ്റ്റ്: യൂറോപ്യന്‍ യൂണിയന്‍റെ കുടിയേറ്റ നയത്തിനെതിരെ ഹംഗറി ജനത ഒറ്റക്കെട്ട്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും നിശ്ചിത എണ്ണത്തിലുള്ള കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കണമെന്ന യൂണിയന്‍റെ നിര്‍ദേശത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. കുടിയേറ്റ നയത്തില്‍ ജനങ്ങളുടെ നിലപാട് അറിയാന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ നടത്തിയ ഹിത പരിശോധനയില്‍ നിന്ന് 53 ശതമാനം ജനങ്ങളും മാറി നിന്നു. വോട്ട് ചെയ്ത 43 ശതമാനം ജനങ്ങളില്‍ ചുരുക്കം ചലര്‍ മാത്രം കുടിയേറ്റ നിയമത്തെ പിന്തുണച്ചു.
യൂറോപ്യന്‍ യൂണിയന്‍റെ കുടിയേറ്റ നിയമത്തെ പിന്തുണച്ചാല്‍ പ്രധാന മന്ത്രിക്കും പാര്‍ട്ടിക്കും ജനങ്ങളില്‍ നിന്ന് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എതിര്‍ പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് ഓര്‍ബാനും ശ്രമിക്കുന്നത്. ഹിതപരിശോധനയില്‍ പങ്കെടുക്കുക കൂടി ചെയ്യാതെ ജനങ്ങള്‍ വിട്ടു നിന്നത് കുടിയേറ്റ നിയമത്തോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു. അതിനാല്‍ വോട്ട് ചെയ്തവരില്‍ 95 ശതമാനം പേരുടെയും അഭിപ്രായം കുടിയേറ്റ നിയമത്തിന് എതിരാണെന്ന് കാണിച്ച് യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തെ എതിര്‍ക്കാനാണ് ഹംഗറിയുടെ തീരുമാനം.എന്നാല്‍ ജനങ്ങളില്‍ 50 ശതമാനമെങ്കിലും വോട്ട് ചെയ്താല്‍ മാത്രമേ ഹിതപരിശോധന ഫലം അംഗീകരിക്കാനാവൂ എന്ന നിലപാട് ഹംഗറിക്ക് തിരിച്ചടിയാകുമെന്ന് വ്യക്തമായി കഴിഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെ അംഗികരിച്ചാല്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്‍റെ അവസ്ഥയാകും വിക്ടര്‍ ഓര്‍ബാന്‍റേതും.