ചുഴലിക്കാറ്റ് അപകടലഘൂകരണം; ദുരന്തനിവാരണ പരിശീലനം നല്‍കി – കാസറഗോഡ്

176

കാസറഗോഡ് : ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ (എന്‍ സി ആര്‍ എം പി) ഭാഗമായി ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി എഡിഎം: സി ബിജു ഉദ്ഘാടനം ചെയ്തു.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേഖലയില്‍ ഫലപ്രദമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിലാണു കേരളത്തിനു പ്രകൃതി ദുരന്തങ്ങളെ കാര്യക്ഷമമായി നേരിടാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ പ്രക്രിയകളില്‍ സ്റ്റാന്റേഡ് ഓപ്പറേഷന്‍ പ്രൊസീജര്‍ തയ്യാറാക്കുന്നതിനു ദുരന്തനിവാരണ പരിശീലനങ്ങള്‍ക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനെ കുറിച്ചും ദുരന്തനിവാരണത്തില്‍ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും വിവിധ സെഷനുകളിലായി ക്ലാസുകള്‍ നടത്തി. ജില്ലയിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികള്‍, സിഎച്ച്‌സി എന്നിവടങ്ങളിലെ ഡോകടര്‍മാര്‍, നഴ്‌സ് ഹെഡുമാര്‍ എന്നിവരാണു പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

ഹസാഡ് അനലിസ്റ്റ് ഡോ. ശ്രീജ, ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിലെ ലീഡിങ് ഫയര്‍മാന്‍ കെ.വി മനോഹരന്‍ എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, എന്‍സിആര്‍എംപി സ്റ്റേറ്റ് കോഡിനേറ്റര്‍ കെ.ജെ സിറിയക്, ജില്ലാ ദുരന്ത നിവരാണ വിഭാഗം ഹെഡ് ക്ലര്‍ക്ക് കെ അനില്‍ കുമാര്‍, ടി ദിനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS