ഹൈദരാബാദ്: ഹൈദരാബാദിലെ നാനക് രാംഗുഡയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടമാണ് ഇത്. അപകടസമയത്ത് അഞ്ച് കുടുംബങ്ങളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ടൈല്‍സ്, പ്ലബിംഗ് ജോലിക്കാരുടേയും വാച്ച്‌മാന്റേയും കുടുംബങ്ങളാണ് ഇവ. കുടുതല്‍ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.