ന്യൂഡല്‍ഹി• ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ യാസിന്‍ ഭട്കല്‍ അടക്കം അഞ്ച് പേര്‍ക്കു വധശിക്ഷ. അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു ഡല്‍ഹിയിലെ എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അസദുല്ല അക്തര്‍ (ഹദ്ദി), സിയാ ഉര്‍ റഹ്മാന്‍ (വഖാസ്), മുഹമ്മദ് തഹ്സീന്‍ അഖ്തര്‍ (ഹസ്സന്‍), അഹമ്മദ് സിദ്ദിബപ്പ സരാര്‍ (യാസിന്‍ ഭട്കല്‍), അജാസ് ഷെയ്ഖ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി മുഹമ്മദ് റിയാസ് (റിയാസ് ഭട്കല്‍) ഒളിവിലാണ്. സ്ഫോടനം നടന്ന് ആറുമാസത്തിനകം തന്നെ പ്രധാന പ്രതികളെ പിടികൂടിയിരുന്നു. 2013ലുണ്ടായ സ്ഫോടനത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. 119 പേര്‍ക്കു പരുക്കേറ്റു.