കൊൽക്കത്ത :പരത്വ ഭേദഗതി ബില്ലും എന്‍ആര്‍സിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള് ആണെന്നും ഇത് ഒരി ക്കലും അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പൗരത്വം നല്കുകയാണെങ്കില് തങ്ങള്‍ അതിനെ അംഗീകരിക്കും എന്ന് പറഞ്ഞ മമത മതത്തിന്റെ പേരില്‍ പൗരത്വത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ഭേതഗതിക്കാണ് കേന്ദ്രം തുനിയുന്നതെങ്കില്‍ അതിനെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ പരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്നും മമത കുറ്റപ്പെടുത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിയും പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കരുതെന്നും മമത ആവശ്യപ്പെട്ടു. കോല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.