ടെസ്റ്റ് റാങ്കിങ് : ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

214

ദുബായ് • രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയും രവിചന്ദ്രന്‍ അശ്വിനും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടീമുകളുടെ പട്ടികയില്‍ ഇന്ത്യ 115 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. 111 പോയിന്റുമായി പാക്കിസ്ഥാന്‍ തൊട്ടുപിന്നിലുണ്ട്. ഓസ്ട്രേലിയ(108) ആണ് മൂന്നാമത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലദേശ്, സിംബാബ്‍വെ എന്നിങ്ങനെയാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങള്‍. ബോളര്‍മാരില്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ 900 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ (878), ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സന്‍ (853) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരെ ബംഗ്ലദേശിനു ആദ്യജയം നേടിക്കൊടുത്ത യുവതാരം മെഹദി ഹസന്‍ 33ാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിനാണ് ഒന്നാമത് – 451 പോയിന്റ്. 292 പോയിന്റുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്തുണ്ട്. ബാറ്റ്സ്മാന്‍മാരില്‍ ഇന്ത്യക്കാരില്‍ അജിങ്ക്യ രഹാനയാണ് മുന്നില്‍ – 825 പോയിന്റുമായി ആറാം സ്ഥാനത്ത്. ചേതശ്വര്‍ പൂജാര പതിനാലാമതും വിരാട് കോഹ്‍ലി പതിനാറാമതും ഉണ്ട്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്.

NO COMMENTS

LEAVE A REPLY