തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്കും പങ്കാളിത്തം ഉറപ്പ് വരുത്തി ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തരചലചിത്ര മേളയുടെ രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങും. ഭിന്നലിംഗക്കാരുടെ ജീവിതവും അഭയാര്‍ത്ഥി പ്രശ്നവും പ്രമേയമാക്കിയ സിനിമകളാണ് മേളയുടെ പ്രധാന വിഭാഗങ്ങള്‍. അപേക്ഷയില്‍ തുടങ്ങി മേളയുടെ പ്രമേയത്തില്‍ വരെ ഭിന്നലിംഗക്കാര്‍ക്കാണ് പ്രത്യേക പരിഗണന. ആസ്വാദകരുടെ എണ്ണം ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം 12000 ആയിരുന്നെങ്കില്‍ ഇത്തവണ 13000 പേര്‍ക്ക് പാസ് നല്‍കും. പ്രധാനവേദിയായ ടാഗോള്‍ ഉള്‍പ്പടെ 13 തീയേറ്ററുകളാണുള്ളത്. നിശാഗന്ധിയില്‍ ഓപ്പണ്‍ തീയേറ്ററില്‍ രാത്രി മാത്രം പ്രദര്‍ശനം. മത്സരവിഭാഗത്തില്‍ ഡോക്ടര്‍ ബിജുവിന്റെ കാട് പൂക്കുന്ന നേരവും വിധു വിന്‍സെന്റിന്റെ മാന്‍ ഹോളും അടക്കം 14 സിനിമകള്‍.
200 ലേറെ സിനിമകള്‍ മേളക്കെത്തും. ഡിസംബര്‍ 9 മുതല്‍ 16വരെയാണ് മേളനടക്കുന്നത്.