കോഴിക്കോട്: ഐ-ലീഗ് ഫുട്ബോളില്‍ ഒടുവില്‍ ഗോകുലം കേരള എഫ്സിക്ക് ജയം. സ്വന്തം ഗ്രൗണ്ടില്‍ നെറോക്ക എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളിന് ഗോകുലം തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോകുലം ജയിച്ചത്.23-ാം മിനിറ്റില്‍ ഫെലിക്സ് ചിഡി ഒഡിലി നെറോക്കയെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഗോകുലം ജയം തട്ടിയെടുത്തു. ഡാനിയല്‍ അഡോ(46),മാര്‍കസ് ജോസഫ്(81) എന്നിവരായിരുന്നു ഗോള്‍ നേടിയത്. ഈ സീസണില്‍ ഗോകുലം നേടുന്ന മൂന്നാമത്തെ വിജയമാണിത്. 19 കളിയില്‍ 17 പോയിന്റുമായി ഗോകുലം ഒമ്ബതാം സ്ഥാനത്താണ്.