മലപ്പുറം : മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ വീട്ടിലേക്ക് ഐഎന്‍എല്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് കാരത്തോട് നിന്നാണ് വേങ്ങരയിലെ വീട്ടിലേക്ക് പ്രകടനം.
മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്.