ഐ.ഒ.സിയിലെ സമരം ഒത്തുതീര്‍ന്നു

164

തിരുവനന്തപുരം: കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കാന്‍ ധാരണയായതോടെ ഐ.ഒ.സിയിലെ സമരം ഒത്തുതീര്‍പ്പായി. ഗതാഗത-തൊഴില്‍മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ബുധനാഴ്ച രാവിലെ മുതല്‍ ടാങ്കര്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്ന് തൊഴിലാളി പ്രതിനിധികളും ട്രക്ക് ഉടമകളും അറിയിച്ചു. നിലവിലെ ടെണ്ടര്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതുനസരിച്ച്‌ ഡിസംബര്‍ മൂന്നുവരെ ടെന്‍ഡര്‍ നടപടികള്‍ നീട്ടിവെച്ചു. ട്രക്ക് ഉടമകളും ജീവനക്കാരും അനിശ്ചിതകാല സമരം തുടങ്ങിയതോടെ സംസ്ഥാനത്ത് ഇന്ധക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് പ്രതിനിധികളെ വിളിച്ചത്

NO COMMENTS

LEAVE A REPLY