ഐപിഎല്‍ : ഗുജറാത്ത് ലയണ്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

354

ഹൈദരാബാദ്: ഐപിഎല്‍ : ഗുജറാത്ത് ലയണ്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച മത്സരത്തില്‍ 27 പന്ത് ബാക്കി നില്‍ക്കെ ഒമ്ബത് വിക്കറ്റിനാണ് ഹൈദരാബാദിനെ തകര്‍പ്പന്‍ വിജയം നേടിയത്. 136 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേയ്ക്ക് ബാറ്റേന്തിയ ഹൈദരബാദിനായി ഡേവിഡ് വാര്‍ണറും മോയിസസ് ഹെന്റിക്വെസെസും പുറത്താകാതെ അര്‍ധസെഞ്ചുറി കണ്ടെത്തി. ഇരുവരും രണ്ടാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. വാര്‍ണര്‍ 45 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ ഹെന്റിക്വെസ് 39 പന്തില്‍ 52 റണ്‍സടിച്ചു. ഒമ്ബത് റണ്‍സെടുത്ത ശിഖര്‍ ധവാനെ പ്രവീണ്‍ കുമാര്‍ പുറത്താക്കി. ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച മലയാളി പേസര്‍ ബേസില്‍ തമ്ബിക്ക് പന്ത് കൊണ്ട് കാര്യമായി ഒന്നും ചെയ്യാനായില്ല. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. .നാല് ഓവര്‍ എറിഞ്ഞ റാഷിദ് 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്താണ് ഗുജറാത്തിന്റെ ടോപ്പ്‌സ്‌കോറര്‍. ജെസണ്‍ റോയ് 31ഉം ദിനേശ് കാര്‍ത്തിക് 30ഉം റണ്‍സ് നേടി. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ ഇന്നിങ്‌സ് അഞ്ചു റണ്‍സിലവസാനിച്ചു. ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വിജയിച്ച ടീമില്‍ .യാതൊരു മാറ്റവുമില്ലാതെയാണ് വാര്‍ണറുടെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്‌സ് കളിച്ചത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പത്ത് വിക്കറ്റിന് ഗുജറാത്ത് പരാജയപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY