കൊച്ചി: സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പൻ നൽകിയ ഒരു ലക്ഷം രൂപായോളം വിലവരുന്ന
ഐഫോൺ ഉപയോഗിച്ചിരുന്നത് എം. ശിവശങ്കറെന്ന് കണ്ടെത്തി. അന്വേഷണ സംഘത്തിന് തന്റെ കൈവശമുള്ള ഫോണുകളുടെ ഐഎംഇ നമ്പർ ശിവശങ്കർ നൽകിയിരുന്നു. സന്തോഷ് ഈപ്പനും താൻ കൈമാറിയ ഫോണുകളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.
ഇവ പരിശോധിച്ചപ്പോഴാണ് സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളിൽ ഒന്നാണ് ശിവശങ്കറിന്റെ കൈവശമുള്ളതെന്ന് കണ്ടെത്തിയത്.
ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.