ഗോവ എഫ്സിക്ക് ആദ്യ ജയം; മുംബൈ സിറ്റിയെ ഒരു ഗോളിന് തോല്‍പ്പിച്ചു

200

മുംബൈ • ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഗോവ എഫ്സിക്ക് ആദ്യ ജയം. മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. 41-ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ ഫെലിസ്ബിനോയാണ് ഗോവയ്ക്ക് വിജയഗോള്‍ നേടിക്കൊടുത്തത്.
ഈ സീസണിലെ ഗോവയുടെ ആദ്യവിജയമാണിത്. നേരത്തെ കൊല്‍ക്കത്തയോടുള്ള സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റുമായി ഗോവ അവസാന സ്ഥാനത്തായിരുന്നു. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്ക് ശേഷമാണ് സമനിലയിലൂടെ ഗോവയ്ക്ക് ഒരു പോയിന്റ് ലഭിച്ചത്.

NO COMMENTS

LEAVE A REPLY